2018 ഡിസംബർ 17, തിങ്കളാഴ്‌ച

ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ടു; സംഭവം ബത്തേരിയില്‍

വയനാട് > ബത്തേരിയില്‍ വീട്ടമ്മയായ ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ സജീവ ബി ജെ പി- ആര്‍എസ്‌എസ് പ്രവര്‍ത്തകനും യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം ഭാരവാഹിയുമായ കല്ലൂര്‍ സ്വദേശിയായ യുവാവിനെയാണ് തിങ്കളാഴ്ച പകല്‍ മൂന്നോടെ നാട്ടുകാര്‍ കല്ലൂര്‍ ടൗണിനടുത്ത് പൊതുസ്ഥലത്ത് മരത്തില്‍ കെട്ടിയിട്ടത്.

2018 ഡിസംബർ 8, ശനിയാഴ്‌ച

പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരം ; സുരേന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി

പ്രമുഖ പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്ന ഉത്തരവാദിത്തമുള്ള വ്യക്തികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ബിജെപി ജനറല്‍ കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ പരാമര്‍ശങ്ങള്‍. പ്രഥമദൃഷ്ട്ര്യാ കെ സുരേന്ദ്രന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വസ്തുതകള്‍ കേസ് ഡയറിയിലുണ്ട്. ശബരിമലയുടെ വിശ്വാസ സംരക്ഷകരായി സ്വയം പ്രഖ്യാപിച്ചെത്തിയവരുടെ നടപടികളില്‍ തനിക്ക് പങ്കില്ലെന്ന സുരേന്ദ്രന്റെ വാദം സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കേസിന്റെ സ്വഭാവം, ആരോപിക്കപ്പെടുന്ന പങ്കാളിത്തം, ആധാരമായ വസ്തുതകള്‍, തടങ്കല്‍ കാലയളവ് തുടങ്ങിയവ പരിഗണിച്ച്‌ ജാമ്യം അനുവദിക്കുകയാണ്. ക്ഷേത്രപരിസരങ്ങളില്‍ ബഹളത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി.

'ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്ക് വിരുദ്ധര്‍, തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തള്ളി': ഇമ്രാന്‍ ഖാന്‍

ഇന്ത്യന്‍ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ ഭരിക്കുന്നത് പാര്‍ട്ടി പാക്ക് വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തള്ളിയതായി ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ആരോപിച്ചു.
'തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്ബോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്, അതിന് പരിഹാരം കാണാന്‍ പാകിസ്ഥാന് താല്‍പ്പര്യവുമുണ്ട്.

ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം; കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാചന ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുന്‍ മുഖ്യ മന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒറ്റക്കല്ല വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും 90 ശതമാനം പണികളും അതിനു മുന്‍പു തന്നെ നചടന്നിരുന്നെന്നും രമേഷ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും സ്ഥലം ഏറ്റെടുത്തു നല്‍കിയത് വി എസ് അച്യുതാനന്ദനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹിഷ്‌കരിക്കുമെന്ന് കണ്ണന്താനം; കൃത്യസമയത്ത് ക്ഷണിച്ചില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കണ്ണന്താനം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കില്ല. പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച കണ്ണന്താനം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.