2018 ഡിസംബർ 17, തിങ്കളാഴ്‌ച
ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ടു; സംഭവം ബത്തേരിയില്‍
വയനാട് > ബത്തേരിയില്‍ വീട്ടമ്മയായ ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച
യുവമോര്‍ച്ച നേതാവിനെ വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്
മരത്തില്‍ കെട്ടിയിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ സജീവ ബി ജെ പി-
ആര്‍എസ്‌എസ് പ്രവര്‍ത്തകനും യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം
ഭാരവാഹിയുമായ കല്ലൂര്‍ സ്വദേശിയായ യുവാവിനെയാണ് തിങ്കളാഴ്ച പകല്‍ മൂന്നോടെ
നാട്ടുകാര്‍ കല്ലൂര്‍ ടൗണിനടുത്ത് പൊതുസ്ഥലത്ത് മരത്തില്‍ കെട്ടിയിട്ടത്.
2018 ഡിസംബർ 8, ശനിയാഴ്‌ച
പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരം ; സുരേന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി
പ്രമുഖ പാര്‍ട്ടിയില്‍ ഉന്നത പദവി
വഹിക്കുന്ന ഉത്തരവാദിത്തമുള്ള വ്യക്തികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്
വേണ്ടി ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന്
ഹൈക്കോടതി. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന
നടത്തിയെന്ന കേസില്‍ ബിജെപി ജനറല്‍ കെ സുരേന്ദ്രന് ജാമ്യം
അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ
പരാമര്‍ശങ്ങള്‍. പ്രഥമദൃഷ്ട്ര്യാ കെ സുരേന്ദ്രന്റെ പങ്കാളിത്തം
വ്യക്തമാക്കുന്ന വസ്തുതകള്‍ കേസ് ഡയറിയിലുണ്ട്. ശബരിമലയുടെ വിശ്വാസ
സംരക്ഷകരായി സ്വയം പ്രഖ്യാപിച്ചെത്തിയവരുടെ നടപടികളില്‍ തനിക്ക്
പങ്കില്ലെന്ന സുരേന്ദ്രന്റെ വാദം സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കേസിന്റെ സ്വഭാവം, ആരോപിക്കപ്പെടുന്ന പങ്കാളിത്തം, ആധാരമായ വസ്തുതകള്‍, തടങ്കല്‍ കാലയളവ് തുടങ്ങിയവ പരിഗണിച്ച് ജാമ്യം അനുവദിക്കുകയാണ്. ക്ഷേത്രപരിസരങ്ങളില്‍ ബഹളത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി.
എന്നാല്‍ കേസിന്റെ സ്വഭാവം, ആരോപിക്കപ്പെടുന്ന പങ്കാളിത്തം, ആധാരമായ വസ്തുതകള്‍, തടങ്കല്‍ കാലയളവ് തുടങ്ങിയവ പരിഗണിച്ച് ജാമ്യം അനുവദിക്കുകയാണ്. ക്ഷേത്രപരിസരങ്ങളില്‍ ബഹളത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി.
'ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്ക് വിരുദ്ധര്‍, തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തള്ളി': ഇമ്രാന്‍ ഖാന്‍
ഇന്ത്യന്‍ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ ഭരിക്കുന്നത് പാര്‍ട്ടി പാക്ക്
വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍
വരാനിരിക്കെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തള്ളിയതായി
ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ആരോപിച്ചു.
'തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്ബോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്, അതിന് പരിഹാരം കാണാന്‍ പാകിസ്ഥാന് താല്‍പ്പര്യവുമുണ്ട്.
'തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്ബോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്, അതിന് പരിഹാരം കാണാന്‍ പാകിസ്ഥാന് താല്‍പ്പര്യവുമുണ്ട്.
ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം; കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാചന ചടങ്ങില്‍ യുഡിഎഫ്
പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുന്‍ മുഖ്യ
മന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവരെ ഉദ്ഘാടന
ചടങ്ങില്‍ ക്ഷണിക്കാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പിണറായി
വിജയന്‍ സര്‍ക്കാര്‍ ഒറ്റക്കല്ല വിമാനത്താവളത്തിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതെന്നും 90 ശതമാനം പണികളും അതിനു മുന്‍പു തന്നെ
നചടന്നിരുന്നെന്നും രമേഷ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനു വേണ്ടി
ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും സ്ഥലം
ഏറ്റെടുത്തു നല്‍കിയത് വി എസ് അച്യുതാനന്ദനാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
ബഹിഷ്‌കരിക്കുമെന്ന് കണ്ണന്താനം; കൃത്യസമയത്ത് ക്ഷണിച്ചില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കണ്ണന്താനം
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി
അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കില്ല. പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച
കണ്ണന്താനം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. സംസ്ഥാന
സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേര്
ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
ഇനി എന്തൊക്കെ കാണണം; റാഫേല്‍ കരാര്‍: വരുത്തിവെച്ചത് 2012ലെ കരാറിനേക്കാള്‍ 40 ശതമാനം അധികബാധ്യത; രാജ്യത്തിന് നഷ്ടം 500 കോടിയോളം; സുപ്രീം കോടതി ചോദിച്ചിട്ടും മോഡിക്ക് മറുപടിയില്ലാത്തത് വെറുതെയല്ലെന്ന് കണക്കുകള്‍
കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ കരാറിലെ യഥാര്‍ത്ഥ തുക വെളിപ്പെടുത്താന്‍
തയ്യാറായില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ വിഷയം വിട്ടുകളഞ്ഞിട്ടില്ല.
സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്താന്‍
തയാറാവാത്ത വിശദാംശങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 2012ല്‍
യുപിഎ സര്‍ക്കാര്‍ കാലത്ത് ഉണ്ടായിരുന്ന റാഫേല്‍ കരാറിനെ അപേക്ഷിച്ച്
2016ലെ കരാറില്‍ 40 ശതമാനം അധിക ബാധ്യത വന്നുവെന്നാണ് മാധ്യമങ്ങള്‍
കണക്കുകള്‍ സഹിതം റിപ്പോര്‍ട്ടു ചെയ്യുന്നത്. വിമാനങ്ങളുടെ വില ഉള്‍പ്പെടെ
റാഫേല്‍ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തമാസം പത്തിനകം
സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കയ്യടിക്കെടാ... നവകേരള നിര്‍മ്മാണത്തിന് സഹായ ഹസ്തവുമായി ജര്‍മ്മനി; 800 കോടി നല്‍കും
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായ ഹസ്തവുമായി ജര്‍മ്മനി.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ വഴി 103 ദശലക്ഷം
യൂറോ (ഏകദേശം 830 കോടി രൂപ) വായ്പയായി നല്‍കാമെന്നാണ് ജര്‍മ്മനി
അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജര്‍മ്മന്‍ സ്ഥാനപതി ഡോ മാര്‍ട്ടിന്‍
നെയ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം
അറിയിച്ചത്.
കേന്ദ്രസര്‍ക്കാര്‍ വഴി
103 ദശലക്ഷം യൂറോ പലിശകുറഞ്ഞ വായ്പയായി കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന് നല്‍കാമെന്നാണ് ജര്‍മ്മനി അറിയിച്ചിരിക്കുന്നത്.
ഇതില്‍ 90 ദശലക്ഷം വായ്പയായും മൂന്നു ദശലക്ഷം യൂറോ സാങ്കേതികസഹായമായും 10
ദശലക്ഷം ഗ്രാന്റായുമാണ് നല്‍കുക.
സംസ്ഥാനത്തെ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം നല്‍കുക.
'ഒടിയന്‍' റിലീസ് ഡിവൈഎഫ്‌ഐ തടയുമെന്ന് !
മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും വന്‍ പ്രതീക്ഷയിയോടെ
കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഈ
ബിഗ്ബജറ്റ് ചിത്രം 14ാം തിയ്യതി തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. അതിനിടെ
ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും എന്ന തരത്തില്‍ വാര്‍ത്തകള്‍
പ്രചരിക്കുന്നുണ്ട്.
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് ഈ പ്രചാരണം നടക്കുന്നത്. ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ടോ ? സത്യാവസ്ഥ എന്താണ് ?
'ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും'
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് ഈ പ്രചാരണം നടക്കുന്നത്. ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ടോ ? സത്യാവസ്ഥ എന്താണ് ?
'ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും'
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ട്രോള്‍ പേജായ ഔട്ട്‌സ്‌പോക്കണിലാണ്
മോഹന്‍ലാലിന്റെ ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ
പ്രഖ്യാപിച്ചിരിക്കുന്നതായും മോഹന്‍ലാല്‍ ഫാന്‍സ് അത് ചെറുക്കുമെന്നുമുളള
തരത്തില്‍ പ്രചാരണം നടക്കുന്നത്.
തോമസ് ചാണ്ടി കായല്‍ നികത്തിയപ്പോള്‍ അന്തങ്ങളുടെ വായില്‍
പഴം ആയിരുന്നു, തടയാനാണ് ഭാവമെങ്കില്‍ ഓടാന്‍ കണ്ടം പോരാതെ വരും എന്ന്
മോഹന്‍ലാല്‍ ഫാന്‍സ് എന്ന കുറിപ്പും ട്രോളിനൊപ്പമുണ്ട്.
ഹെന്റമ്മോ; പോലീസിന് പിഴയടച്ച് മടുത്തു; മദ്യപിക്കാന്‍ പോകാനുള്ള സൗജന്യ ബസ് പാസ് അനുവദിക്കണം..! വ്യത്യസ്ത ആവശ്യവുമായി ചെങ്കോട്ടയ്യന്‍
കളക്ടര്‍ക്ക് വ്യത്യസ്ത നിവേദനവുമായി കര്‍ഷകന്‍. തങ്ങളുടെ ഗ്രാമത്തില്‍
സര്‍ക്കാരിന്റെ മദ്യവില്‍പനശാല ഇല്ല. അതിനാല്‍ ദൂരെയുള്ള മദ്യശാലകളില്‍
പോകാന്‍ സൗജന്യ ബസ് പാസ് നല്‍കണമെന്നാണ് കര്‍ഷകന്റെ ആവശ്യം. തമിഴ്‌നാട്
ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കര്‍ഷകന്‍
ചെങ്കോട്ടയ്യന്‍ ആണു ബസ് പാസിനായി ഈറോഡ് കലക്ടര്‍ക്കു അപേക്ഷ നല്‍കിയത്.
പോവേണ്ടവര് പോയാല്; ബെല്‍റ്റിടാതെയും ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാതെയും ഷൂവിനും പകരം ചെരുപ്പ് മാത്രം ധരിച്ചും പൊലീസ് വീണ്ടും പൊലീസ് അയ്യപ്പന്മാരായി; മഹാകാണിക്കയ്ക്ക് മുന്നിലെ വടം നീക്കി; തിരുമുറ്റത്തെ വലിയ നടപ്പന്തലിലെയും ബാരിക്കേഡുകള്‍ ഉടന്‍ നീക്കും: നിരോധനാജ്ഞ തുടര്‍ന്ന് കൊണ്ടു തന്നെ നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കി പൊലീസ്; ശബരിമല പൂര്‍ണമായും യഥാര്‍ത്ഥ ഭക്തരുടെ കൈകളിലേക്ക്
യുവതി പ്രവേശന ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഓരോന്നായി
ശബരിമലയില്‍ ഒഴിഞ്ഞു കൊണ്ടിരിക്കയാണ്. ഇതിനിടെ സുരക്ഷ മുന്‍നിര്‍ത്തി
ഒരുക്കിയ ഓരോ നിയന്ത്രണങ്ങളും പൊലീസ് നീക്കിക്കൊണ്ടിരിക്കയാണ്.
നിരോധനാജ്ഞയും നീക്കുന്ന വിധത്തിലേക്ക് ചിലപ്പോള്‍ കാര്യങ്ങള്‍
എത്തിയേക്കും. എങ്കിലും അതിന് കുറച്ചു കൂടി സമയമെടുക്കും.
ഹൈക്കോടതിയില്‍നിന്ന് അനുകൂല പരാമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ തത്കാലം
തീരുമാനം പിന്‍വലിക്കാനിടയില്ല. ശനിയാഴ്ച രാത്രിവരെയാണ് ഇപ്പോഴത്തെ
നിരോധനാജ്ഞ.
എലി മടയില് നിന്നും പുലിമടയില്; തീപിടിച്ച് പാഞ്ഞ് വന്ന കാര്‍ പണിപ്പെട്ട് നിര്‍ത്തിയത് പെട്രോള്‍ പമ്ബിന് മുന്‍പില്‍! നെഞ്ചിടിപ്പോടെ പമ്ബ് ജീവനക്കാരും പ്രദേശവാസികളും, സംഭവം തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ: തീപിടിച്ച് പാഞ്ഞ് വന്ന കാര്‍ പണിപ്പെട്ട് നിര്‍ത്തിയത്
പെട്രോള്‍ പമ്ബിന് മുന്‍പില്‍. ഇതോടെ ആശങ്കയുടെയും ഭീതിയുടെയും
നിമിഷങ്ങളായിരുന്നു കുറച്ച് നേരം. പമ്ബ് ജീവനക്കാരുടെ സമയോചിതമായ
ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ ഇടയായത്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട
പമ്ബിന് മുന്‍വശം ശനിയാഴ്ച വൈകീട്ട് 6.45 നായിരുന്നു സംഭവം. കാറില്‍ അഞ്ച്
യുവാക്കളാണ് ഉണ്ടായിരുന്നത്.
പാലം പണി ഗൂഗിള്‍ മാപ്പില്‍ വരില്ലല്ലോ, മാപ്പ് കാണിച്ച വഴി പോയ കാര്‍ 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ പതിച്ചു! മൂന്നംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
കോതമംഗലം: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ പാലം
പണിയ്ക്കായി കുഴിച്ച 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ തലകീഴായി മറിഞ്ഞു.
യാത്രികര്‍ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പാലമറ്റം-ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്ന സംഘത്തിന്റെ
കാറാണാ കുഴിയില്‍ വീണത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.
തൃശ്ശൂര്‍
വടക്കാഞ്ചേരി സ്വദേശികളായ പാറക്കളത്തില്‍ ഗോകുല്‍ദാസ് (23), പത്താംകല്ല്
പുഴങ്ങര കുന്നംപിള്ളി വീട്ടില്‍ ഇസഹാഖ് (29), മുസ്തഫ (36) എന്നിവരാണ്
നിസ്സാര പരിക്കോടെ രക്ഷപെട്ടത്. കാര്‍ സാമാന്യം നല്ല വേഗത്തിലായിരുന്നു.
തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിനു മുമ്ബേ
താഴേക്ക് പതിച്ചു. കൂരിരിട്ടും മഞ്ഞും മൂടിയ അവസ്ഥയില്‍ എന്താണ്
സംഭവിച്ചതെന്ന് ഇവര്‍ക്ക് ആദ്യം മനസ്സിലായില്ല. കാറിന്റെ ചില്ല്
താഴ്ത്തിയിട്ടിരുന്നതാണ് രക്ഷയ്ക്ക് വഴിതുറന്നതെന്ന് ഗോകുല്‍ദാസ് പറഞ്ഞു.
അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്, ഫേസ് ബുക്കില്‍ പോസ്റ്റിട്ട പ്രവര്‍ത്തകയെ സി.പി.എം നേതാക്കള്‍ മര്‍ദ്ദിച്ചു
തിരുവനന്തപുരം: ശബരിമലയിലെ ആചാരത്തെ അനുകൂലിച്ച് ഫേസ് ബുക്കില്‍
പോസ്റ്റിട്ട പ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ ഭീഷണിയും
തല്ലും. നെടുമങ്ങാട് പുലിപ്പാറ സ്വദേശി നിമയാണ് പരാതിക്കാരി. പോസ്റ്റ്
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ വീട്ടിലെത്തി
ഭീഷണി പ്പെടുത്തിയെന്നും മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കൈയേറ്റം
ചെയ്‌തെന്നും നിമ ആരോപിച്ചു.
മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം: നാല് പേര് അറസ്റ്റില്‍
കൊട്ടാരക്കര: മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ കൊട്ടാരക്കരയില്‍ ബിജെപിയുടെ പ്രതിഷേധം. പാണ്ടി വയല്‍ തോട്ട് നവീകരണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കുനേരെ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)