2018 ഡിസംബർ 8, ശനിയാഴ്‌ച

പോവേണ്ടവര് പോയാല്; ബെല്‍റ്റിടാതെയും ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാതെയും ഷൂവിനും പകരം ചെരുപ്പ് മാത്രം ധരിച്ചും പൊലീസ് വീണ്ടും പൊലീസ് അയ്യപ്പന്മാരായി; മഹാകാണിക്കയ്ക്ക് മുന്നിലെ വടം നീക്കി; തിരുമുറ്റത്തെ വലിയ നടപ്പന്തലിലെയും ബാരിക്കേഡുകള്‍ ഉടന്‍ നീക്കും: നിരോധനാജ്ഞ തുടര്‍ന്ന് കൊണ്ടു തന്നെ നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കി പൊലീസ്; ശബരിമല പൂര്‍ണമായും യഥാര്‍ത്ഥ ഭക്തരുടെ കൈകളിലേക്ക്

യുവതി പ്രവേശന ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഓരോന്നായി ശബരിമലയില്‍ ഒഴിഞ്ഞു കൊണ്ടിരിക്കയാണ്. ഇതിനിടെ സുരക്ഷ മുന്‍നിര്‍ത്തി ഒരുക്കിയ ഓരോ നിയന്ത്രണങ്ങളും പൊലീസ് നീക്കിക്കൊണ്ടിരിക്കയാണ്. നിരോധനാജ്ഞയും നീക്കുന്ന വിധത്തിലേക്ക് ചിലപ്പോള്‍ കാര്യങ്ങള്‍ എത്തിയേക്കും. എങ്കിലും അതിന് കുറച്ചു കൂടി സമയമെടുക്കും. ഹൈക്കോടതിയില്‍നിന്ന് അനുകൂല പരാമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ തത്കാലം തീരുമാനം പിന്‍വലിക്കാനിടയില്ല. ശനിയാഴ്ച രാത്രിവരെയാണ് ഇപ്പോഴത്തെ നിരോധനാജ്ഞ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ