2018 ഡിസംബർ 8, ശനിയാഴ്‌ച

'ഒടിയന്‍' റിലീസ് ഡിവൈഎഫ്‌ഐ തടയുമെന്ന് !

മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും വന്‍ പ്രതീക്ഷയിയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് ചിത്രം 14ാം തിയ്യതി തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. അതിനിടെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് ഈ പ്രചാരണം നടക്കുന്നത്. ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ടോ ? സത്യാവസ്ഥ എന്താണ് ?
'ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും'
സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ട്രോള്‍ പേജായ ഔട്ട്‌സ്‌പോക്കണിലാണ് മോഹന്‍ലാലിന്റെ ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നതായും മോഹന്‍ലാല്‍ ഫാന്‍സ് അത് ചെറുക്കുമെന്നുമുളള തരത്തില്‍ പ്രചാരണം നടക്കുന്നത്. തോമസ് ചാണ്ടി കായല്‍ നികത്തിയപ്പോള്‍ അന്തങ്ങളുടെ വായില്‍ പഴം ആയിരുന്നു, തടയാനാണ് ഭാവമെങ്കില്‍ ഓടാന്‍ കണ്ടം പോരാതെ വരും എന്ന് മോഹന്‍ലാല്‍ ഫാന്‍സ് എന്ന കുറിപ്പും ട്രോളിനൊപ്പമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ