തൃശ്ശൂര്‍
വടക്കാഞ്ചേരി സ്വദേശികളായ പാറക്കളത്തില്‍ ഗോകുല്‍ദാസ് (23), പത്താംകല്ല്
പുഴങ്ങര കുന്നംപിള്ളി വീട്ടില്‍ ഇസഹാഖ് (29), മുസ്തഫ (36) എന്നിവരാണ്
നിസ്സാര പരിക്കോടെ രക്ഷപെട്ടത്. കാര്‍ സാമാന്യം നല്ല വേഗത്തിലായിരുന്നു.
തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിനു മുമ്ബേ
താഴേക്ക് പതിച്ചു. കൂരിരിട്ടും മഞ്ഞും മൂടിയ അവസ്ഥയില്‍ എന്താണ്
സംഭവിച്ചതെന്ന് ഇവര്‍ക്ക് ആദ്യം മനസ്സിലായില്ല. കാറിന്റെ ചില്ല്
താഴ്ത്തിയിട്ടിരുന്നതാണ് രക്ഷയ്ക്ക് വഴിതുറന്നതെന്ന് ഗോകുല്‍ദാസ് പറഞ്ഞു.
2018 ഡിസംബർ 8, ശനിയാഴ്‌ച
പാലം പണി ഗൂഗിള്‍ മാപ്പില്‍ വരില്ലല്ലോ, മാപ്പ് കാണിച്ച വഴി പോയ കാര്‍ 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ പതിച്ചു! മൂന്നംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
കോതമംഗലം: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ പാലം
പണിയ്ക്കായി കുഴിച്ച 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ തലകീഴായി മറിഞ്ഞു.
യാത്രികര്‍ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പാലമറ്റം-ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്ന സംഘത്തിന്റെ
കാറാണാ കുഴിയില്‍ വീണത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ