2018 ഡിസംബർ 8, ശനിയാഴ്‌ച

ഇനി എന്തൊക്കെ കാണണം; റാഫേല്‍ കരാര്‍: വരുത്തിവെച്ചത് 2012ലെ കരാറിനേക്കാള്‍ 40 ശതമാനം അധികബാധ്യത; രാജ്യത്തിന് നഷ്ടം 500 കോടിയോളം; സുപ്രീം കോടതി ചോദിച്ചിട്ടും മോഡിക്ക് മറുപടിയില്ലാത്തത് വെറുതെയല്ലെന്ന് കണക്കുകള്‍

കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ കരാറിലെ യഥാര്‍ത്ഥ തുക വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ വിഷയം വിട്ടുകളഞ്ഞിട്ടില്ല. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയാറാവാത്ത വിശദാംശങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 2012ല്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് ഉണ്ടായിരുന്ന റാഫേല്‍ കരാറിനെ അപേക്ഷിച്ച്‌ 2016ലെ കരാറില്‍ 40 ശതമാനം അധിക ബാധ്യത വന്നുവെന്നാണ് മാധ്യമങ്ങള്‍ കണക്കുകള്‍ സഹിതം റിപ്പോര്‍ട്ടു ചെയ്യുന്നത്. വിമാനങ്ങളുടെ വില ഉള്‍പ്പെടെ റാഫേല്‍ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തമാസം പത്തിനകം സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ